പ്രതിനിധികളെ അയച്ചിട്ടില്ല; അമേരിക്കയുമായുള്ള ചർച്ച തള്ളി ഇറാൻ

0

ഇസ്‍ലാമാബാദ്: അമേരിക്കയുമായി ചർച്ചകൾ നടത്തുന്നതിനായി ഇറാനിൽനിന്നുള്ള പ്രതിനിധി സംഘം പാകിസ്താനിലെത്തിയെന്ന വാർത്തകൾ നിഷേധിച്ച് നയതന്ത്ര വൃത്തങ്ങൾ. ഇസ്‍ലാമാബാദിൽ ഔദ്യോഗിക പ്രതിനിധികൾ എത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ വസ്തുതയില്ലെന്ന് നയതന്ത്ര പ്രതിനിധിയെ ഉദ്ധരിച്ച് ഇറാൻ വാർത്ത ഏജൻസിയായ ‘ഇർന’ റിപ്പോർട്ട് ചെയ്തു.

നിലവിൽ ഇറാനിൽനിന്നുള്ള ഒരു സംഘവും പാകിസ്താൻ തലസ്ഥാനത്ത് എത്തിയിട്ടില്ല. ഇതുസംബന്ധിച്ച ഔദ്യോഗികമോ അല്ലാതെയോ ഉള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും സ്രോതസ്സുകൾ വ്യക്തമാക്കി. പ്രതിനിധി സംഘങ്ങളുടെ യാത്രകളിൽ സുരക്ഷാ മാനദണ്ഡങ്ങൾക്കാണ് ഏറ്റവും വലിയ മുൻഗണന നൽകുന്നതെന്നും നയതന്ത്ര വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

You might also like