
പുത്തന്‍ പ്രതീക്ഷയില്‍ ഇന്ത്യ; കുട്ടികളില്‍ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ പരീക്ഷണം ആരംഭിച്ചു.
പാറ്റ്‌ന: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം മാരകമാകുന്നതിനിടെ പുത്തന്‍ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ് പാറ്റ്‌നയിലെ എയിംസില്‍ നിന്ന് പുറത്തുവരുന്നത്. ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കൊവാക്‌സിന്റെ കുട്ടിക്കളിലെ ക്ലിനിക്കല്‍ പരീക്ഷണം എയിംസില്‍ ആരംഭിച്ചിരിക്കുകയാണ്.
2 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളില്‍ കോവാക്‌സിന്‍ രണ്ട് മൂന്ന് ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് പരീക്ഷണങ്ങള്‍ ആരംഭിച്ചത്.
ഭാരത് ബയോടെക് നിര്‍മ്മിച്ച ഇന്ത്യയുടെ തദ്ദേശീയ കോവിഡ് -19 വാക്‌സിനാണ് കോവാക്‌സിന്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി (ഐസിഎംആര്‍) സഹകരിച്ചാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. എയിംസ്, ദില്ലി, എയിംസ്, നാഗ്പൂരിലെ മെഡിട്രീന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് തുടങ്ങി വിവിധ സ്ഥലങ്ങളിലെ കുട്ടികളില്‍ കോവാക്‌സിന്‍ പരീക്ഷണങ്ങള്‍ നടക്കും
ലോകത്ത് ചില രാജ്യങ്ങളില്‍ മാത്രമാണ് കൊവിഡ് വാക്‌സിന്‍ കുട്ടികളില്‍ പരീക്ഷണം നടത്തിയിരിക്കുന്നത്. നേരത്തെ അമേരിക്കയും കാനഡയിലും കൗമാരക്കാരിലും ഫൈസര്‍ വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചിരുന്നു. രണ്ട് ഡോസ് വാക്‌സിനാണ് കൊവാക്‌സിനുലുള്ളത്.
ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടത്. കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ ഒരു ഡോസിന് 150 രൂപ നിരക്കിലാണ് നല്‍കുന്നത്. എന്നാല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ഇത് 600 രൂപയ്ക്കും സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ 400 രൂപയ്ക്കുമാണ് നല്‍കുന്നത്.