ഇന്ന് ലോക സൈക്കിൾ ദിനം

മലയാളികളുടെ മനസ്സിനെ പഴയകാല ഓർമ്മകളിലേക്ക് കൊണ്ടു പോകുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് സൈക്കിൾ.
കോവിഡ് മഹാമാരിയുടെ കാലത്ത് സൈക്കിളിന്റെ പ്രാധാന്യം വലുതാണ്. ലോക്ക്ഡൗൺ വേളയിൽ കൂടുതൽ പേരും ആരോഗ്യ പരിപാലനത്തിന് സൈക്കിളിനെ ആശ്രയിക്കുന്നുണ്ട്.
സൈക്കിളിംഗ് നമ്മുടെ ആരോഗ്യപരമായ ജീവിതത്തിന് എന്നും മുതൽക്കൂട്ടാണ്. ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും പേശികളുടെ നിർമ്മാണത്തിനും സമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
കേരളത്തിലെ സൈക്കിൾ യാത്രികരിൽ അറുപത് ശതമാനത്തിലധികം വിദ്യാർത്ഥികളാണ്. ലോക്ക്ഡൗൺ കാലം കഴിഞ്ഞു അവർക്ക് സൈക്കിളിൽ സഞ്ചരിച്ച് വിദ്യാലയങ്ങളിൽ എത്താൻ സാധിക്കട്ടെ എന്നുകൂടി ഈ അവസരത്തിൽ ആഗ്രഹിക്കുകയാണ്.
നമ്മുടെ പഴയ ഓർമ്മകളെ വീണ്ടെടുക്കുന്നതിനും ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിനും ഈ സൈക്കിൾ ദിനം പ്രയോജനകരമാകട്ടെ.