
സിവിൽ സർവ്വീസ് നേടിയ ബെൻജോ പി.ജോസിന് ഗോൾഡ് മെഡൽ
ഉത്തരാഖണ്ഡ്: സിവിൽ സർവീസ് പരീക്ഷയിൽ 59 -ാo റാങ്ക് നേടി ഐ.എ.എസ് പരിശീലനം ചെയ്യുന്ന പെന്തെക്കൊസ്ത് വിശ്വാസി ബെൻജോ പി. ജോസിന് കായിക മത്സരത്തിൽ സ്വർണ്ണ മെഡൽ.
ഉത്തരാഖണ്ഡിലെ മുസ്സൂറിയിലുള്ള സിവിൽ സർവീസ് പരിശീലന സ്ഥാപനമായ ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ ക്യാംപസിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായിൽ നിന്നും ബെൻജോ മെഡൽ ഏറ്റുവാങ്ങി. അടൂർ ദി പെന്തെക്കൊസ്ത് മിഷൻ സണ്ടേസ്ക്കൂൾ ഹെഡ്മാസ്റ്ററും സംസ്ഥാന കൃഷി വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റുമായ അടൂർ പുളിയുള്ളതറയിൽ ജോസ് ഫിലിപ്പിൻ്റെയും സ്റ്റേറ്റ് ബാങ്ക് മാനേജർ ബെറ്റിയുടെയും മൂത്ത മകനാണ് ബെൻജോ. സഹോദരൻ .അലൻ പി.ജോസ്