മാർപാപ്പയുടെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി

0

വത്തിക്കാൻ സിറ്റി : ന്യുമോണിയ ബാധിതനായി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ(88)യുടെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി. അദ്ദേഹം ആശുപത്രി ചാപ്പലിലെ പ്രാർഥനയിൽ പങ്കെടുത്തെന്നും ചില ഉത്തരവാദിത്തങ്ങൾ നിർവഹിച്ചെന്നും വത്തിക്കാൻ അധികൃതർ അറിയിച്ചു.

മൂക്കിനുള്ളിലേക്കു കടത്തിയ ട്യൂബിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഓക്സിജൻ നൽകിയിരുന്നതെങ്കിൽ ഇന്നലെ ഇടയ്ക്കിടെ ഓക്സിജൻ മാസ്ക്കിലേക്കു മാറി. എങ്കിലും കുറച്ചു ദിവസം കൂടി ആശുപത്രിയിൽ തുടരേണ്ടിവരുമെന്നാണു മെഡിക്കൽ റിപ്പോർട്ടിലുള്ളത്. ഈ മാസം 14ന് ആണു മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

You might also like