ഖത്തറിൽ റമദാൻ മാസത്തിലെ സ്വകാര്യ മേഖലാ തൊഴിൽ സമയം പ്രഖ്യാപിച്ചു

0

ദോഹ: ഖത്തറിൽ റമദാൻ മാസത്തിലെ സ്വകാര്യ മേഖലാ തൊഴിൽ സമയം പ്രഖ്യാപിച്ചു. തൊഴിൽ നിയമപ്രകാരം ആഴ്ചയിൽ 36 മണിക്കൂറാണ് ജോലി സമയം. ഖത്തർ തൊഴിൽ മന്ത്രാലയമാണ് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ നോമ്പുകാലത്തെ തൊഴിൽ സമയം പ്രഖ്യാപിച്ചത്. പ്രതിദിനം 6 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിക്കരുതെന്ന നിബന്ധനയുമുണ്ട്. അതേസമയം, നാളെ മാസപ്പിറവി നിരീക്ഷിക്കണമെന്ന് മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

അതിനിടെ, ദോഹ മെട്രോയും ലുസൈൽ ട്രാമും റമദാനിലെ സർവീസ് സമയം പുനഃക്രമീകരിച്ചു. മെട്രോ ശനി മുതൽ വ്യാഴം വരെ രാവിലെ അഞ്ചര മുതൽ പുലർച്ചെ ഒന്നര വരെ സർവീസ് നടത്തും. വെള്ളിയാഴ്ചകളിൽ രാവിലെ 9.30മുതൽ പുലർച്ചെ ഒന്നരവരെയാണ് സർവീസ്.

ലുസൈൽ ട്രാം ശനി മുതൽ വ്യാഴം വരെ രാവിലെ അഞ്ചര മുതൽ പുലർച്ചെ 2 വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടര മുതൽ പുലർച്ചെ രണ്ട് വരെയുമാണ് സർവീസ് നടത്തുക.

You might also like