പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ സേവനങ്ങള്‍ തടസപ്പെടു​മെന്ന മുന്നറിയിപ്പുമായി എസ്​.ബി.ഐ.

0

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ സേവനങ്ങള്‍ തടസപ്പെടു​മെന്ന മുന്നറിയിപ്പുമായി എസ്​.ബി.ഐ. ജൂണ്‍ 30നകം ഇരു കാര്‍ഡുകളും ബന്ധിപ്പിക്കണമെന്നാണ്​ എസ്​.ബി.ഐ അറിയിച്ചിരിക്കുന്നത്​. അല്ലെങ്കില്‍ ബാങ്കിങ്​ സേവനങ്ങളില്‍ തടസം നേരി​ട്ടേക്കാം.

നേരത്തെ മാര്‍ച്ച്‌​ 30നകം പാന്‍- ആധാര്‍ കാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കണമെന്നായിരുന്നു ആദായനികുതി വകുപ്പ്​ അറിയിച്ചത്​. എന്നാല്‍, പിന്നീട്​ തീയതി നീട്ടി നല്‍കുകയായിരുന്നു. ഈ കാലാവധി ജൂണ്‍ 30ന്​ അവസാനിക്കാനിരിക്കെയാണ്​ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്​.ബി.ഐ ഇക്കാര്യത്തില്‍ നിലപാട്​ വ്യക്​തമാക്കിയിരിക്കുന്നത്​.

www.incometaxindiaefilling.gov.in എന്ന വെബ്​സൈറ്റിലൂടെയാണ്​ പാന്‍കാര്‍ഡും ആധാര്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കേണ്ടത്​. സൈറ്റിലെ ലിങ്ക്​ ആധാര്‍ എന്ന ഓപ്​ഷനില്‍ ക്ലിക്ക്​ ചെയ്​ത്​ പാന്‍കാര്‍ഡ്​ നമ്ബറും ആധാര്‍ നമ്ബറും നല്‍കിയാല്‍ ഇരു കാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിക്കാം.

You might also like