BREAKING// ഡൽഹിയിൽ GB പന്ത് ആശുപത്രിയിൽ മലയാളത്തിന് വിലക്ക്; മലയാളം സംസാരിക്കുന്നതിന് നഴ്സുമാര്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ആശുപത്രി

0

 

ദില്ലി: മലയാളം സംസാരിക്കുന്നതിന്​ നഴ്​സു​മാര്‍ക്ക്​ വിലക്കേര്‍പ്പെടുത്തി ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രി. തൊഴില്‍ സമയത്ത്​ നഴ്​സിങ്​ ജീവനക്കാര്‍ തമ്മില്‍ മലയാളം സംസാരിക്കുന്നത്​ രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന്​ വിശദീകരിച്ചാണ്​​ ഡല്‍ഹിയിലെ ജി.ബി പന്ത്​ ആശുപത്രി അധികൃതര്‍ മലയാളത്തിന്​ വി​ലക്കേര്‍പ്പെടുത്തി ​സര്‍ക്കുലര്‍ ഇറക്കിയത്

തൊഴില്‍ സമയത്ത്​ ജീവനക്കാര്‍ ഹിന്ദി, ഇംഗ്ലീഷ്​ ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും​ മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷനടപടി നേരിടേണ്ടിവരുമെന്നും സര്‍ക്കുലറില്‍ പറയുന്നു​. ആശുപത്രിയില്‍ പഞ്ചാബ്​, ഹരിയാന, രാജസ്​ഥാന്‍, മിസോറം തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുണ്ട്​. ഇവിടെ നിന്നുള്ളവര്‍ ആ​ശയവിനിമയം നടത്തുന്നത്​ അവരുടെ പ്രാദേശിക ഭാഷയിലാണെന്ന് ആശുപത്രിയിലെ മലയാളി നഴ്​സുമാര്‍ പറഞ്ഞു.

You might also like