കിടപ്പ് രോഗികള്‍ക്ക് വീട്ടിലെത്തി വാക്സിന്‍: പിപിഇ കിറ്റ് നിര്‍ബന്ധമല്ല, ഉത്തരവിറങ്ങി

0

 

 

തിരുവനന്തപുരം: കിടപ്പുരോഗികളായ മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തി വാക്സിൻ നൽകാൻ സർക്കാർ തീരുമാനിച്ചു. ഇത്തരത്തിൽ വാക്സിൻ നൽകുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. പിപിഇ കിറ്റ് വേണമെങ്കിൽ ഉപയോഗിച്ചാൽ മതി. എന്നാൽ ഗ്ലൗസ്, മാസ്ക്, ഫെയ്സ് ഷീൽഡ് എന്നിവ നിർബന്ധമായും ഉപയോഗിക്കണം. ഇതിനൊപ്പം ഓരോ വീട്ടിലും എത്തുന്ന വാക്സിനേഷൻ സംഘത്തിൽ ഒരു മെഡിക്കൽ ഓഫീസർ, വാക്സിൻ നൽകുന്നയാൾ, സഹായിയായി ആശ വർക്കർ അല്ലെങ്കിൽ സന്നദ്ധ പ്രവർത്തകർ എന്നിവരുണ്ടാകണം.

You might also like