വാക്സിനെടുത്തയാളെ മാത്രമേ വിവാഹം കഴിക്കൂവെന്ന് യുവതി; പരസ്യത്തിന് ശശി തരൂരിന്റെ മറുപടി

0

 

 

ദില്ലി: വാക്ചാതുര്യം കൊണ്ടും പദസമ്പത്ത് കൊണ്ടും പ്രശസ്തനാണ് എഴുത്തുകാരൻ കൂടിയായ ശശി തരൂർ എം.പി. ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ള പല വിഷയങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ തമാശരൂപേണ അദ്ദേഹം പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കു വെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു വിവാഹ പരസ്യമാണ് അദ്ദേഹം പങ്കു വെച്ചത്.

ജൂൺ4, 2021ന് പ്രസിദ്ധീകരിച്ച പരസ്യത്തിൽ റോമൻ കത്തോലിക്കയായ യുവതി തന്‍റെ വിശ്വാസത്തോട് ചേർന്നുനിൽക്കുന്നയാളെ തന്നെയാണ് വരനായി ആവശ്യപ്പെടുന്നത്. എന്നാൽ കുറച്ച് അസാധാരണമായ ഒരു നിബന്ധന കൂടി യുവതി മുന്നോട്ടുവെക്കുന്നുണ്ട്. വരൻ രണ്ട് വാക്സിൻ ഡോസും സ്വീകരിച്ച ആളായിരിക്കണം.

വാക്സിനേറ്റ് ചെയ്ത ഭാര്യക്ക് വാക്സിനേറ്റ് ചെയ്ത ഭർത്താവ്. നമ്മുടെ സമൂഹത്തിൽ ഇത് സാധാരണമായിക്കൊണ്ടിരിക്കുന്നു എന്ന് കുറിച്ചു കൊണ്ടാണ് ശശി തരൂർ പത്രകട്ടിങ് ട്വിറ്ററിൽ പങ്കുവെച്ചത്.

എന്നാൽ യുവതി ഇങ്ങനെ ആവശ്യപ്പെടില്ലെന്നും പരസ്യത്തിന്‍റെ പേജ് വ്യാജമായി സൃഷ്ടിച്ചെടുത്തതാകുമെന്നുമാണ് പോസ്റ്റിന് മറുപടിയായി വന്ന ഒരു കമന്‍റ്.

You might also like