‘ക്ലബ്ബ് ഹൗസി’ൽ സംവദിക്കാന്‍ മെത്രാന്മാരും: ഞായറാഴ്ച ആദ്യ സംഗമം

0

കൊച്ചി: സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ‘ക്ലബ്ബ് ഹൗസി’ൽ സാമൂഹ്യ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന ക്രൈസ്തവരുടെ സംഗമം ഒരുങ്ങുന്നു. ജൂൺ പതിമൂന്ന് ഞായറാഴ്ച്ച വൈകിട്ട് 6.30നാണ് തലശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിയും ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയിലും അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന സംഗമം ആരംഭിക്കുക. കത്തോലിക്ക സഭയുടെ ഔദ്യോഗിക തലത്തില്‍ ക്രമീകരിക്കുന്ന ആദ്യത്തെ ക്ലബ് ഹൗസ് ചര്‍ച്ചയാണ് ഞായറാഴ്ച നടക്കുക.

ശിഷ്യന്മാരുടെ കണ്ണ് തുറപ്പിച്ച ക്രിസ്തുവിന്റെ 153 വലിയ മത്സ്യങ്ങളുടെ ആശയത്തെ കേന്ദ്രമാക്കി ബിഗ് ഫിഷസ് ക്ലബ് എന്ന പേരില്‍ ഫാ. ജെയ്സണ്‍ മുളേരിക്കല്‍ സി‌എം‌ഐ, ഫാ. ജോണ്‍സണ്‍ പാലപ്പള്ളി സി‌എം‌ഐ, ക്ലിന്‍റണ്‍ ഡാമിയന്‍ എന്നിവരാണ് ചര്‍ച്ചകള്‍ മോഡറേറ്റ് ചെയ്യുക. ക്ലബ് ഹൌസിനെ പരിചയപ്പെടാനും ആശങ്കകളും സ്വപ്നങ്ങളും പങ്കുവെയ്ക്കാനുമുള്ള അവസരമായി കൂടിയാണ് ഈ ക്ലബ് ഹൗസ് സംഗമത്തെ സംഘാടകര്‍ വിശേഷിപ്പിക്കുന്നത്.

You might also like