TOP NEWS| ഭാരത മണ്ണിൽ ക്രിസ്തുവിന്റെ സുവിശേഷത്തിനായി വീണ്ടും ഒരു രക്തസാക്ഷി
പാട്ന: ക്രിസ്തുവിന്റെ സുവിശേഷത്തിനായി വീണ്ടും ഒരു രക്തസാക്ഷി ഭാരത മണ്ണിൽ. ഭാര്യയെയും കേവലം ആറുവയസ്സ്
മാത്രം പ്രായമുള്ള കുഞ്ഞിനെയും തനിച്ചാക്കി പൂർണ്ണതയിൽ എത്താത്ത ഒരുപാട് സ്വപ്നങ്ങൾ ബാക്കിയാക്കി രാംനിവാസ് സ്വർഗ്ഗ സന്തോഷങ്ങളിലേക്ക് എടുക്കപ്പെട്ടു.
രംനിവാസിനെ ഉപദ്രവിച്ച നിങ്ങൾ ഒന്ന് അറിയുക. ഇവിടെ വീണലിയുന്ന ഓരോ സുവിശേഷകന്റെ ജീവനും പുനരുത്ഥാനത്തിന്റെ പ്രത്യാശയുടെ ഗന്ധമുണ്ട്. കാഹളം ധ്വനിക്കും, ക്രിസ്തുവിൽ മരിച്ചവർ അക്ഷയരായി ഉയിർക്കും. ഞങ്ങൾ ആരും പ്രതികാരം ചെയ്യില്ല, കാരണം അത് യേശു ഞങ്ങളെ പഠിപ്പിച്ചില്ല. അതുകൊണ്ട് ഞങ്ങൾ ധന്യരാണ്. കാരണം എല്ലാം ഞങ്ങൾക്ക് വേണ്ടി നന്നായി
ചെയ്യുന്ന ഒരു ദൈവം ഞങ്ങൾക്കുണ്ട്.
ആ ദൈവം “സർവ്വശക്തൻ” ആണ്. ആ
കരങ്ങളിൽ എല്ലാം സമർപ്പിക്കുന്നു.
ഒരുപാട് ഹൃദയ വേദനയോടെ പ്രിയ
സുവിശേഷകാ…രാംനിവസ് ജീ…വിട.