Keltron Courses: വിവിധ കോഴ്സുകളിലേക്ക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

0

Trivandrum: കെല്‍ട്രോണ്‍ ഗവണ്‍മെന്റ് അപ്രൂവ്ഡ് കോഴ്‌സുകളായ ഡി.സി.എ, പി.ജി.ഡി.സി.എ, േവഡ് പ്രൊസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ടാലി ആന്‍ഡ് എം.എസ്. ഓഫിസ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം സ്‌പെന്‍സര്‍ ജങ്ഷനിലുള്ള കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററിലോ 0471 2337450, 9544499114 എന്നീ നമ്ബറുകളിലോ ബന്ധപ്പെടണമെന്ന് സെന്റര്‍ മേധാവി അറിയിച്ചു.

അതേസമയം 2020 നവംബര്‍ മാസം നടത്തേണ്ടിയിരുന്ന ഡി.എഡ്/ഡി.എല്‍.എഡ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മാറ്റി ഫെബ്രുവരി ആണ് പരീക്ഷ നടത്തിയത്. വിശദമായ പരീക്ഷാഫലം www.keralapareekshabhavan.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാഭവന്‍ നടത്തുന്ന ഡി.എല്‍.എഡ് (ജനറല്‍) പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി ലോക്ഡൗണിന്റെ സാഹചര്യത്തില്‍ ജൂലൈ ഏഴ് വരെ ദീര്‍ഘിപ്പിച്ചു. ഇത് സംബന്ധിച്ച വിശദമായ സര്‍ക്കുലര്‍ www.keralapareekshabhavan.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.

You might also like