TOP NEWS| കോവിഡ് മരണത്തില്‍ കൃത്യത വേണം; തെറ്റായ കണക്കുകള്‍ പ്രതിരോധത്തെ ബാധിക്കും- എയിംസ് ഡയറക്ടര്‍
ന്യൂഡൽഹി: കോവിഡ് അനുബന്ധ മരണം സംബന്ധിച്ച കണക്കുകൾ തെറ്റായി തരംതിരിക്കുന്നത് വൈറസിനെതിരേയുള്ള രാജ്യത്തിന്റെ പോരാട്ടത്തെ ബാധിക്കുമെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ രൺദീപ് ഗുലേറിയ. കോവിഡ് മരണത്തിന്റെ വ്യക്തമായ കണക്കുകൾ ലഭിക്കാൻ സംസ്ഥാനങ്ങളും ആശുപത്രികളും കോവിഡ് മരണങ്ങൾ ഓഡിറ്റ് ചെയ്യണമെന്നും ഗുലേറിയ ആവശ്യപ്പെട്ടു.
വിവിധ സംസ്ഥാനങ്ങൾ കോവിഡ് മരണം കുറച്ചുകാണിക്കുന്നുവെന്നുള്ള റിപ്പോർട്ടുകളും ആരോപണങ്ങളും ഉയരുന്നതിനിടെയാണ് എയിംസ് ഡയറക്ടറുടെ പ്രതികരണം.
മരണകാരണം എന്താണെന്ന് അറിയാനും മരണനിരക്ക് എങ്ങനെ പിടിച്ചുനിർത്താമെന്ന് തിരിച്ചറിയാനും കൃത്യമായ കണക്കുകൾ ആവശ്യമാണ്. ഇതിനായി സംസ്ഥാനങ്ങളും ആശുപത്രികളും കോവിഡ് മരണം ഓഡിറ്റ് ചെയ്യണം. കൃത്യമായ വിവരങ്ങൾ കൈവശമില്ലെങ്കിൽ മരണനിരക്ക് കുറയ്ക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.