Covid19| തിരുവനന്തപുരത്ത് പൊലീസുകാർക്കിടയിൽ കൊവിഡ് പടരുന്നു; 2 എസ്ഐയ്ക്ക് ഉൾപ്പെടെ 25 പേർക്ക് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: പൊലീസുകാര്‍ക്കിടയില്‍ വീണ്ടും കൊവിഡ് ബാധ പടരുന്നുവെന്ന് റിപ്പോർട്ട്. രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പടെ 25പേര്‍ക്കാണ് തിരുവനന്തപുരത്ത് വൈറസ്ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
പേരൂര്‍ക്കട സ്റ്റേഷനില്‍ മാത്രം 12 പേര്‍ക്കാണ് കൊവിഡ് (Covid19) സ്ഥിരീകരിച്ചത്. അതുപോലെ സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഏഴ് പേര്‍ക്കും കണ്‍ന്റോണ്‍മെന്റ് സ്‌റ്റേഷനിലെ 6 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.