TOP NEWS| നെതന്യാഹു പടിയിറങ്ങി; ഇനി ബെനറ്റ് ഇസ്രായേലിനെ നയിക്കും

0

 

 

ടെൽ അവീവ്: ഇസ്രയേലിന്റെ ഭരണസാരഥ്യത്തിൽ നിന്നും നെതന്യാഹു പടിയിറങ്ങി. നീണ്ട 12 വർഷം ഇസ്രായേലിനെ നയിച്ച ശേഷമാണ് ബെഞ്ചമിൻ നെതന്യാഹു പിന്മാറിയത്. തീവ്രദേശീയവാദിയായി അറിയപ്പെടുന്ന നഫ്താലി ബെനറ്റാണ് വിശ്വാസവോട്ട് നേടിയത് . ഒരു വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് ഭരണമാറ്റം. 59 നെതിരെ 60 വോട്ടാണ് ബെനറ്റ്-ലാപ്പിഡ് സഖ്യം നേടിയത്. പുതിയ മന്ത്രിസഭ ഇന്ന് തന്നെ അധികാരമേൽക്കും.

You might also like