BREAKING| കുവൈറ്റിലും കോവിഡ് ഡെൽറ്റ വകഭേദം, അതീവ ജാഗ്രതയിൽ രാജ്യം

0

 

 

കുവൈത്ത് സിറ്റി: കോവിഡിൻറെ ഡെൽറ്റ വകഭേദം (Covid Delta Variant) കുവൈറ്റിലും കണ്ടെത്തി. കുവൈറ്റ് ആരോഗ്യ മന്ത്രാലയമാണ് ഇത്  ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിനോടകം രാജ്യത്ത് ഏതാനും പേരിൽ വൈറസ് ബാധിച്ചതായി കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്.

കുവൈറ്റ്  ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്‍ദുല്ല അല്‍ സനദാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ഏതാനും പേര്‍ക്ക് നിലവില്‍ ഡെല്‍റ്റ വകഭേദം ബാധിച്ചതായാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.

You might also like