മംഗളൂരു വിമാനത്താവളത്തിലേക്കുള്ള റോഡിലെ പാലം ഭാഗികമായി തകര്‍ന്നു; ഗതാഗതം നിരോധിച്ചു
ബംഗളൂരു: മംഗളൂരുവിലെ ബജ്പെ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡിലെ പാലം ഭാഗികമായി തകര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. കനത്തമഴയില്‍ പാലത്തിെെന്റ ഒരു ഭാഗം ഇടിയുകയും വിള്ളല്‍ രൂപപ്പെടുകയും ചെയ്തതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.
കേരളത്തില്‍നിന്ന് മംഗളൂരു വിമാനത്താവളത്തിലേക്ക് വരുന്നവര്‍ പമ്ബ് വെല്‍, നന്തൂര്‍ ജങ്ഷന് വഴി കൈക്കമ്ബ-വാമഞ്ചൂര്‍-ഗുരുപുര-ബജ്പെ റോഡിലൂടെ സഞ്ചരിച്ച് വിമാനത്താവളത്തിലെത്തണമെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ എന്‍. ശശികുമാര്‍ അറിയിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ച മൂന്നോടെയാണ് മംഗളൂരു- ബജ്പെ വിമാനവത്താവള റോഡിലെ മരവൂര്‍ പാലം ഭാഗികമായി തകര്‍ന്നത്. ഉഡുപ്പിയില്‍നിന്ന് എത്തുന്നവര്‍ മുള്‍കി- കിന്നിഗോളി-കട്ടീല്‍- ബജ്പെ വഴിയും വരണം. മംഗളൂരു-ബജ്പെ-കട്ടീല്‍ റൂട്ടിലെ പ്രധാന നദികളില്‍ ഒന്നായ ഫല്ഗുണിപുഴക്ക് കുറുകെയുള്ള പാലമാണ് ശക്തമായ മഴയെതുടര്‍ന്നുള്ള കുത്തൊഴുക്കില്‍ തകര്‍ന്നത്. പാലത്തിെന്റ മധ്യഭാഗത്തെ രണ്ടു തൂണുകള്‍ താഴ്ന്ന നിലയിലാണ്. ഇതോടൊപ്പം പാലത്തിെന്റ മധ്യഭാഗത്തായി വലിയ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്.
വാഹന യാത്രക്കാരാണ് പാലം അപകടത്തിലായ വിവരം അറിയിച്ചത്. പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതോടെ വിമാനത്താവളം, കട്ടീല്‍ ക്ഷേത്രം, നെല്ലതീര്ഥ ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കണം. നേരത്തേതന്നെ പാലത്തിന് ബലക്ഷയം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് തൊട്ടടുത്തായി പുതിയ പാലത്തിെന്റ നിര്‍മാണം ആരംഭിച്ചിരുന്നു.
പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് പുഴയുടെ ഒരു ഭാഗത്ത് മണ്ണിട്ടതോടെ നീരൊഴുക്കിനുള്ള സ്ഥലം കുറഞ്ഞതും പഴയപാലം തകരുന്നതിന് കാരണമായെന്നാണ് പ്രദേശവാസികളുടെ ആരോപണം. മൂന്നു മാസം മുമ്ബ് ആരംഭിച്ച പുതിയ പാലത്തിെന്റ നിര്‍മാണം പൂര്‍ത്തിയാകാന്‍ ഇനിയും രണ്ടുവര്‍ഷമെടുക്കും.