TOP NEWS| ഇന്ത്യയ്ക്ക് വാക്‌സിൻ ഉടനെത്തിക്കും; കൊറോണ പ്രതിരോധ വാക്‌സിൻ നിർമ്മാണത്തിന് നിക്ഷേപ പിന്തുണ അറിയിച്ച് അമേരിക്ക
വാഷിംഗ്ടൺ: കൊറോണ പ്രതിരോധത്തിനായുള്ള വാക്‌സിനുകൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഉടനെത്തിക്കുമെന്ന് അമേരിക്ക. ആഗോളതലത്തിൽ വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന വാക്‌സിന്റെ എണ്ണത്തെ സംബന്ധിച്ച് തീരുമാനമായെന്നും അമേരിക്ക അറിയിച്ചു. ഒപ്പം ഇന്ത്യയിൽ വാക്‌സിൻ നിർമ്മിക്കാൻ നിക്ഷേപമുൾപ്പടെയുള്ള സഹായം നൽകുമെന്നും അമേരിക്കയുടെ വിദേശകാര്യവകുപ്പ് അറിയിച്ചു.