വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗസയില്‍ ബോംബാക്രമണവുമായി വീണ്ടും ഇസ്‌റാഈല്‍
ജറൂസലം: ദിവസങ്ങളുടെ ഇടവേളയില്‍ ഗസയില്‍ വീണ്ടും ഇസ്‌റാഈല്‍ ബോംബാക്രമണം. ഗസ പട്ടണത്തിലെയും ബെയ്ത് ലാഹിയയിലെയും വിവിധ കേന്ദ്രങ്ങളിലാണ് വ്യാഴാഴ്ച രാത്രിയില്‍ ആക്രമണമുണ്ടായത്.
പുതിയ സര്‍ക്കാറും ആക്രമണത്തിന്റെ പാതയിലാണെന്ന് തെളിയിക്കുന്ന നടപടിയാണിത്. സ്വന്തം ജനതയുടെയും വിശുദ്ധ സ്ഥലങ്ങളുടെയും സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്നും ഹമാസ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ആക്രമണത്തിനെത്തിയ ഒരു ഡ്രോണ്‍ ഗസ പട്ടണത്തിന് പടിഞ്ഞാറുഭാഗത്ത് തകര്‍ത്തതായി ഹമാസ് ഉടമസ്ഥതയിലുള്ള അല്‍അഖ്‌സ ടി.വി റിപ്പോര്‍ട്ട് ചെയ്തു.
ഇസ്‌റാഈലിനെതിരെ ഹമാസ് നേതൃത്വത്തില്‍ ആക്രമണം നടന്നതായും റിപ്പോര്‍ട്ടുണ്ട്.
ഹമാസിന്റെ സൈനിക ശേഷി സമ്ബൂര്‍ണമായി ഇല്ലാതാക്കും വരെ ആക്രമണം തുടരുമെന്നും ഗസയില്‍ നടക്കുന്നതിന് ഉത്തരവാദി ഹമാസ് ആയിരിക്കുമെന്നും ഇസ്‌റാഈല്‍ സൈന്യം വാര്‍ത്ത കുറിപ്പില്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ 66 കുട്ടികളുള്‍പെടെ 257 പേര്‍ മരിച്ചിരുന്നു. ഇസ്‌റാഈലില്‍ രണ്ട് കുട്ടികളുള്‍പെടെ 13 പേരും കൊല്ലപ്പെട്ടു.