ആരാധനാലയങ്ങളേക്കാള്‍ പ്രാമുഖ്യം മദ്യശാലകള്‍ക്കു നല്‍കിയത് ഖേദകരം
തിരുവല്ല: കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവു വരുത്തിയപ്പോള്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതിനേക്കാള്‍ പ്രാമുഖ്യം മദ്യശാലകള്‍ക്കു നല്‍കിയത് ഖേദകരമാണെന്ന് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ്മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത പ്രസ്താവിച്ചു.
മാര്‍ത്തോമ്മാ സഭ ലഹരി വിമോചന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലക്ഷ്യ ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായുള്ള ആസക്തികള്‍ക്കെതിരെയുള്ള വി റ്റൂ (We Too) ക്യാമ്പയിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മെത്രാപ്പോലിത്ത.
സമിതി പ്രസിഡന്‍റ് തോമസ് മാര്‍ തിമൊഥെയോസ് എപ്പിസ്ക്കോപ്പാ അധ്യക്ഷത വഹിച്ചു. റവ. തോമസ്പി.ജോര്‍ജ്, ചെയര്‍മാന്‍ റവ. പി.ജെ.മാമച്ചന്‍, കണ്‍വീനര്‍ അലക്സ് പി.ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായി സഭയുടെ നേതൃത്വത്തില്‍ 19 മുതല്‍ 26 വരെവിവിധ പ്രചരണ പരിപാടികള്‍ നടത്തുന്നതാണ്. സമൂഹ മാധ്യമങ്ങളിലൂടെ ഹാഷ്ടാഗ് പ്രചരണം, ലഘു വീഡിയോ നിര്‍മ്മാണം, വി റ്റൂ ഫെയ്സ് ബുക്ക് ഫ്രെയിം ഉപയോഗം, പോസ്റ്റര്‍ തയ്യാറാക്കല്‍ എന്നിവയിലൂടെയായിരിക്കും പരിപാടികള്‍ നടത്തുക.