BREAKING// ബിഹാറിലും യുപിയിലും കനത്ത മഴ; നദികൾ കരകവിഞ്ഞു; ഗ്രാമങ്ങൾ വെള്ളത്തിൽ

0

 

ബിഹാറിലും യുപിയിലും കനത്ത മഴയെ തുടര്‍ന്ന് നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍. അളകനന്ദ, മന്ദാകിനി, ഗംഗ നദികള്‍ പലയിടങ്ങളിലും കരകവിഞ്ഞൊഴുകി. ബിഹാറിലെ 35ഉം യുപിയിലെ 51ഉം ജില്ലകളെയാണ് മഴ സാരമായി ബാധിച്ചത്. ബിഹാറില്‍ ദേശീയ – സംസ്ഥാന ദുരന്ത നിവാരണ സേനാ വിഭാഗങ്ങള്‍ 52 ഗ്രാമങ്ങളില്‍ നിന്നായി 1154 പേരെ മാറ്റിപ്പാര്‍പ്പിച്ചു. പട്നയില്‍ നിയമ സഭ മന്ദിരം, ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വസതി, കോവിഡ് ചികിത്സ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ വെള്ളം കയറി. നേപ്പാളില്‍ പെയ്ത കനത്ത മഴ ഉത്തര്‍പ്രദേശില്‍ സ്ഥിതി ഗുരുതരമാക്കിയിരിക്കുകയാണ്. 24 ഓളം ഗ്രാമങ്ങളെ മഴ ദുരിതത്തിലാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. 16 ജില്ലകള്‍ക്ക് പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിനിടെയുള്ള മഴക്കെടുതി സര്‍ക്കാരുകള്‍ക്ക് വെല്ലുവിളിയായിരിക്കുകയാണ്

You might also like