BREAKING// ജമ്മുകശ്മീർ താഴ്‌വരയിൽ അഗ്നിബാധ; 12 വീടുകൾ കത്തിനശിച്ചു

0

 

റമ്പാൻ: ജമ്മുകശ്മീർ താഴ്‌വരയിൽ അഗ്നിബാധയിൽ 12 വീടുകൾ കത്തിനശിച്ചു. റമ്പാൻ ജില്ലയിലെ ബാനിഹാൾ സബ് ഡിവിഷനിലെ ഹിജ്വാ ഗ്രാമത്തിലാണ് അഗ്നിബാധയുണ്ടായത്.

അടുത്തടുത്തുള്ള വീടുകളാണ് അഗ്നിബാധയിൽ കത്തിയമർന്നത്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്തിയിട്ടില്ല. പ്രദേശത്തെ ഗ്രാമീണരും അഗ്നിശമന സേനാ വിഭാഗവും സൈനികരും ചേർന്നാണ് തീ അണച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരു വീട്ടിലുണ്ടായ അഗ്നിബാധ എല്ലാ വീടുകളിലേയ്ക്കും പടർന്നതാകാമെന്ന നിഗമനത്തിലാണ് പോലീസാണ്. ഒരേ നിരയിൽ പണിതിർത്ത വീടുകളാണ് കത്തിയമർന്നത്.

You might also like