ഒമാനിൽ കോവിഡ് മരണ നിരക്കിൽ റെക്കോർഡ് വർധന
മസ്കത്ത്: ഒമാനിൽ കോവിഡ് മരണനിരക്കിൽ റെക്കോർഡ് വർധന. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ 119 പേരാണ് മരണപ്പെട്ടത്. മഹാമാരി ആരംഭിച്ച ശേഷം ആദ്യമായാണ് മൂന്നു ദിവസത്തെ മരണസംഖ്യ നൂറുകടക്കുന്നത്. ആശുപത്രിയിലും തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിക്കപ്പെട്ടവരുടെ എണ്ണവും പുതിയ ഉയരത്തിലെത്തിയിട്ടുണ്ട്.