TOP NEWS| കൊവിഡ് പരിശോധന നടത്തി ഫലം അറിയിക്കുന്ന ഫെയ്‌സ് മാസ്‌ക്കുകള്‍
രണ്ട് വര്‍ഷത്തിലധികമായി കൊവിഡ് 19 മഹാമാരിയുമായുള്ള പോരാട്ടത്തിലാണ് ലോകം. കൊറോണ വൈറസ് എന്ന രോഗകാരിയാണ് കൊവിഡ് 19ന് കാരണമാകുന്നതെന്ന് നമുക്കറിയാം. മനുഷ്യശരീരത്തില്‍ ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നതിന് പരിശോധനകള്‍ ആവശ്യമാണ്.
ആന്റിജെന്‍ ടെസ്റ്റ്, പിസിആര്‍ ടെസ്റ്റ് എന്നിവയാണ് പ്രധാനമായും കൊവിഡ് കണ്ടെത്തുന്നതിന് നാം അവലംബിച്ചുവരുന്നത്. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരാണെങ്കില്‍ അതിലൂടെ തന്നെ രോഗസാധ്യതയിലേക്ക് സൂചന വരാം. എന്നാല്‍ ലക്ഷണങ്ങള്‍ പ്രകടമാകാത്തവരാണെങ്കില്‍ പരിശോധനയിലൂടെ മാത്രമേ അക്കാര്യം മനസിലാക്കാന്‍ സാധിക്കൂ.