TOP NEWS| പ്ലേസ്‌റ്റോറില്‍ വലിയ മാറ്റത്തിനൊരുങ്ങി ഗൂഗിള്‍; എപികെയില്‍ നിന്നും പിന്‍മാറ്റം.!

0

 

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പാക്കേജായ എപികെ-യുടെ ഇക്കോസിസ്റ്റത്തില്‍ നിന്നും ഗൂഗിള്‍ പതുക്കെ പിന്മാറുന്നതായി സൂചനകള്‍. വിന്‍ഡോസ് 11-ന്റെ വരവ് പ്രമാണിച്ചാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്ലോസ്‌റ്റോറിലുള്ള ആപ്ലിക്കേഷനുകളില്‍ മിക്കതും ഇപ്പോള്‍ ഇത്തരമൊരു ഫോര്‍മാറ്റിലാണുള്ളത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലിസ്റ്റുചെയ്യാന്‍ ആഗ്രഹിക്കുന്ന ഡവലപ്പര്‍മാര്‍ക്കായി ഗൂഗിള്‍ വലിയൊരു മാറ്റത്തിനാണ് കളമൊരുക്കുന്നത്. ഇപ്പോള്‍, ആപ്ലിക്കേഷന്‍ പ്രസിദ്ധീകരണത്തിനായുള്ള അടിസ്ഥാന ഫോര്‍മാറ്റ് എപികെ മാത്രമാണ്, എന്നാല്‍ ഓഗസ്റ്റ് മുതല്‍, ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ബണ്ടില്‍ ഉപയോഗിച്ച് പുതിയ പ്ലേ അപ്ലിക്കേഷനുകള്‍ പുറത്തിറക്കാന്‍ ഗൂഗിള്‍ ഡവലപ്പര്‍മാരോട് ആവശ്യപ്പെടും.

You might also like