രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 44,111 പേര്‍ക്ക്; ഏറ്റവുമധികം രോഗബാധിതര്‍ കേരളത്തില്‍, മരണം 738
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കണക്ക് ഇന്നും 50,000ല്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 44,111 പേര്‍ക്കാണ്. 738 പേര്‍ രോഗം ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ആകെ രോഗം സ്ഥിരീകരിച്ചത് 3.05 കോടി പേര്‍ക്കാണ്. രാജ്യത്ത് ഇതുവരെ രോഗംബാധിച്ച് മരണമടഞ്ഞത് 4,01,050 പേരാണ്.
ആക്‌ടീവ് കേസ്‌ലോഡ് 14,104 കുറഞ്ഞ് 4,95,533 ആയി. രാജ്യത്തെ കൊവിഡ് മുക്തിനിരക്ക് 97.01 ശതമാനമായി. ഇതുവരെ 34.46 കോടി ആളുകളാണ് വാക്‌സിന്‍ സ്വീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏകദേശം 43.99 ലക്ഷം പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.
രാജ്യത്ത് 71 ജില്ലകളില്‍ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും 10 ശതമാനത്തിന് മുകളിലാണ്.സംസ്ഥാനങ്ങളുടെ കണക്ക് നോക്കിയാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവുമധികം രോഗം സ്ഥിരീകരിച്ചത് കേരളത്തിലാണ്-12,868 കേസുകള്‍. രണ്ടാമത് മഹാരാഷ്‌ട്രയാണ് 9195, മൂന്നാമതുളള തമിഴ്‌നാട്ടില്‍ 4481 കേസുകള്‍. രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും കൊവിഡ് ജാഗ്രത ജനങ്ങള്‍ കൈവെടിയരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.