ഡെൽറ്റയുടെ രോഗലക്ഷണങ്ങൾ സാധാരണ കൊവിഡ് ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമെന്ന് പഠനം
കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തിന്റെ രോഗലക്ഷണങ്ങൾ സാധാരണ കൊവിഡ് ലക്ഷണങ്ങളിൽ നിന്നും വ്യത്യസ്തമാണെന്ന് പഠനം. ആദ്യകാല കൊവിഡ് കേസുകളിൽ മൂക്കൊലിപ്പ് ഒരു പ്രധാന ലക്ഷണം ആയിരുന്നില്ലെന്നും, എന്നാൽ ഡെൽറ്റ വകഭേദം ബാധിച്ചവരിൽ ഇതൊരു പ്രാഥമിക ലക്ഷണമായി മാറിയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഓസ്‌ട്രേലിയയിലെ ഗ്രിഫിത്ത് സർവകലാശാല ബ്രിട്ടനിലെ രോഗികളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.