TOP NEWS| ‘പരമാവധി രണ്ട് കുട്ടികൾ’; ജനസംഖ്യാ നിയന്ത്രണത്തിന് പുതിയ മാർഗരേഖ വേണമെന്ന് സുപ്രീം കോടതിയിൽ ഹർജി

0

 

ദില്ലി: ജനസംഖ്യ നിയന്ത്രണത്തിന് പുതിയ മാർഗരേഖ വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ജനസംഖ്യ നിയന്ത്രണത്തിലൂടെ രാജ്യത്തിന്റെ 50 ശതമാനം പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്ന് ഹർജിക്കാരൻ. ഫിറോസ് ഭക്ത് അഹമദ് എന്ന വ്യക്തിയാണ് ഹർജി നൽകിയത്. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി മൗലാന അബ്ദുൾ കലാം ആസാദിന്റെ കൊച്ചുമകനാണ് ഹർജിക്കാരൻ. രണ്ട് കുട്ടികൾ വരെയെന്ന മാനദണ്ഡം സർക്കാർ ജോലിക്കും വോട്ട് ചെയ്യാനും ആനുകൂല്യങ്ങൾക്കും നിർബന്ധമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

You might also like