TOP NEWS| കൊവിഡ് ഭേദമായവർ ഒരു ഡോസ് വാക്‌സിൻ എടുത്താൽ മതി : ഐസിഎംആർ
കൊവിഡ് ഭേദമായവർക്ക് ഒരു ഡോസ് വാക്‌സിൻ മതിയെന്ന് ഐസിഎംആർ. ഡെൽറ്റാ വകഭേദത്തെ പ്രതിരോധിക്കുന്നതിനായി രണ്ട് ഡോസ് വാക്‌സിനെടുത്തവരേക്കാൾ ശേഷി കൊവിഡ് ഭേദമായി, വാക്‌സിന്റെ ഒരു ഡോസ് മാത്രം സ്വീകരിച്ചവർക്കുണ്ടെന്നാണ് ഐസിഎംആറിന്റെ പുതിയ പഠനം.