TOP NEWS| രാജ്യത്ത് പുതിയ 43,071 കൊവിഡ് കേസുകള്‍; 955 മരണം, ടിപിആര്‍ 2.34 %
ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 43,071 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 955 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 2.34 ശതമാനമാണ്. അതേസമയം രാജ്യത്ത് വാക്സിനേഷൻ 35 കോടി ഡോസ് കടന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 57 ലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകി.