ഇന്നലെ 43,733 പുതിയ രോഗികള്‍ ; 930 മരണം ; രോഗമുക്തി നിരക്ക് 97.18 ശതമാനം

0

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. 24 മണിക്കൂറിനിടെ രാജ്യത്ത് 43,733 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞദിവസം ഇത് 34,703 ആയിരുന്നു. ഇന്നലെ 930 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്.

ഇതോടെ ഇന്ത്യയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം നാലരലക്ഷത്തിലേറെയാണ്. 4,59,920 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. രോഗമുക്തി നിരക്ക് 97.18 ശതമാനമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 47,240 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്.

ഡല്‍ഹിയില്‍ 79 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നാലുപേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 25,000 കവിഞ്ഞു. കോവിഡ് മരണത്തില്‍ രാജ്യത്ത് നാലാമതാണ് ഡല്‍ഹി. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് എന്നിവയാണ് ഡല്‍ഹിക്ക് മുന്നിലുള്ളത്.

രാജ്യത്ത് കോവിഡ് പരിശോധന ഗണ്യമായി വര്‍ധിപ്പിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതുവരെ 42.33 കോടി ടെസ്റ്റുകള്‍ നടത്തിയതായും കേന്ദ്ര ആരോഗ്യവകുപ്പ് വ്യക്തമാക്കി.

കോവിഡ് മൂന്നാം തരം​ഗം അടുത്ത മാസം സംഭവിച്ചേക്കാമെന്നാണ് എസ്ബിഐയുടെ റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ ഇത് മൂര്‍ധന്യത്തില്‍ എത്തിയേക്കും. അതിനാല്‍ ജാ​ഗ്രത തുടരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബറില്‍ കോവിഡ് മൂര്‍ധന്യത്തില്‍ എത്തിയേക്കുമെന്നാണ് വിദ​ഗ്ധ സമിതിയം​ഗം പ്രവചിച്ചത്.

You might also like