TOP NEWS| 11–ാം വയസിൽ ഫിസിക്സിൽ ബിരുദം; താരമായി ലോറൻ; ശാസ്ത്ര പ്രതിഭ
വെറും പതിനൊന്നാം വയസിൽ ഫിസിക്സിൽ ബിരുദം നേടി താരമാവുകയാണ് ബെൽജിയം കാരൻ ലോറൻ സൈമൺസ്. ഒരു വര്‍ഷം മാത്രം സമയം എടുത്താണ് മൂന്ന് വർഷത്തെ ഡിഗ്രി പഠനം ലോറൻ പൂർത്തിയാക്കിയത്. അതും ഏറ്റവും ഉയർന്ന മാർക്കായ സമ്മ കം ലോഡെ നേടിയും.
ബെൽജിയത്തിലെ പേരുകേട്ട സർവകലാശാലയായ ആൻവെർപിൽ നിന്നാണ് ലോറന്റെ ബിരുദ നേട്ടം.തീരദേശ നഗരമായ ഓസ്റ്റെൻഡയാണ് കുഞ്ഞു പ്രതിഭയുടെ നാടി. ക്വാണ്ടം ഫിസിക്സിനെയും ക്ലാസിക്കൽ മെക്കാനിക്സിനെയും കുറിച്ചുള്ള കൗതുകമാണ് ഫിസിക്സ് ബിരുദമെടുക്കുകയെന്ന ആശയത്തിലേക്ക് ലോറനെ എത്തിച്ചത്.