ഇസ്രയേലില്‍ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നു
ഇസ്രയേലില്‍ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നു. വാക്സിനേഷനിലൂടെ കൊവിഡിനെ പിടിച്ചു കെട്ടിയ ഇസ്രയേല്‍ രോഗവ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് പൊതുസ്ഥലങ്ങളില്‍ മാസ്ക് ഒഴിവാക്കുന്നത് അടക്കമുള്ള ഇളവുകള്‍ കൊണ്ടു വന്നിരുന്നു. എന്നാല്‍ ഇസ്രയേലില്‍ കൊവിഡ് ഡെല്‍റ്റ വകഭേദം വ്യാപിക്കാന്‍ തുടങ്ങിയതോടെ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു.
അണുബാധ വീണ്ടും പടരുന്നുവെന്നത് ആശങ്കപ്പെടുത്തുന്നു. ആദ്യം ഇന്ത്യയില്‍ കണ്ടെത്തിയ ഉയര്‍ന്ന വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദമാണ് പടരുന്നതെന്നും ഇസ്രായേലി പാന്‍ഡമിക് റെസ്‌പോണ്‍സ് ടാസ്‌ക്‌ഫോഴ്‌സ് തലവന്‍ നച്മാന്‍ ആഷ് പറഞ്ഞു.