ഇന്ധനം തീര്‍ന്നു; ശ്രീലങ്ക‍ന്‍ എയര്‍​വെയ്​സിന് തിരുവനന്തപുരത്ത് എമര്‍ജന്‍സി ലാന്‍ഡിങ്, വിമാനത്തില്‍ ഉണ്ടായിരുന്നത് ശ്രീലങ്കന്‍ ക്രിക്കറ്റ്താരങ്ങള്‍

0

തിരുവനന്തപുരം: ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ എയര്‍​വെയ്​സ്​​ വിമാനം തിരുവനന്തപുരത്ത് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി. ലണ്ടനില്‍നിന്ന്​ കോളംബോയിലേക്ക് പറന്ന ശ്രീലങ്കന്‍ എയര്‍​വെയ്​സ്​​​​​ യു.എല്‍ 504 നമ്ബര്‍ വിമാനമാണ് ഇന്നലെ ഉച്ചയോടെ ലാന്‍ഡിങ് നടത്തിയത്. ലണ്ടന്‍ പര്യടനം കഴിഞ്ഞശേഷം തിരികെവരുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ്താരങ്ങലായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

ലണ്ടനില്‍നിന്നു പുറപ്പെട്ട വിമാനത്തിന് യാത്രാമധ്യേ സാങ്കേതികപ്രശ്‌നങ്ങളുണ്ടായി. മസ്‌കറ്റിലേക്കു തിരിച്ചുവിട്ട വിമാനത്തിനു കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ അവിടെ ഇറങ്ങാനുള്ള അനുമതി ലഭിച്ചില്ല. തുടര്‍ന്ന്, അനുമതി വൈകിയതോടെ വിമാനം കൊളംബോയ്ക്കു തിരിച്ചു. എന്നാല്‍, ഇന്ധനം കുറഞ്ഞുവെന്നു മനസ്സിലാക്കിയതോടെ പൈലറ്റ് തിരുവനന്തപുരം എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവറിലേക്ക് അടിയന്തര സന്ദേശം നല്‍ക്കുകയായിരുന്നു.

സന്ദേശം ലഭിച്ചയുടന്‍ വിമാനത്താളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നേരിടാനുള്ള ഒരുക്കങ്ങള്‍ക്ക് മുന്നറിയിപ്പുണ്ടായി. വിമാനത്താവളത്തിലെ ഫയര്‍ഫോഴ്സ് ഉള്‍പ്പെടെയുള്ളവര്‍ നിമിഷങ്ങള്‍ക്കുളളില്‍ സജ്ജരായി റണ്‍വേയിലേക്കെത്തി. ഇതോടെ വിമാനത്തിന് ലാന്‍ഡിങ് അനുമതിയും നല്‍കി. ലാന്‍ഡിങ് അനുമതി ലഭിച്ചതോടെ വിമാനം 1.32ന് റണ്‍വേയില്‍ ലാന്‍ഡിങ് നടത്തി. തുടര്‍ന്ന് ഇന്ധനം നിറച്ച ശേഷം 2.45ന് കോളംബോയിലേക്ക് തിരിച്ച്‌ പറന്നു.

ലാന്‍ഡിങ്ങിന് അനുമതി നല്‍കാന്‍ അല്‍പം വൈകിയെങ്കില്‍ വലിയൊരു അപകടം നടക്കുന്ന തരത്തില്‍ വിമാനത്തില്‍ ഇന്ധനം തീര്‍ന്നിരുന്നു. പൈലറ്റിന്റെ സന്ദേശത്തില്‍നിന്ന്​ ഇത് മനസ്സിലാക്കിയ എയര്‍ട്രാഫിക് കണ്‍​ട്രോള്‍ ടവറിലെ ഉദ്യോഗസ്ഥര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ച കാരണം വന്‍ദുരന്തം ഒഴിവായി.

You might also like