TOP NEWS| കോവിഡ് ഭേദമായവര്‍ക്ക് ഒരു ഡോസ് മതിയോ? എന്തുകൊണ്ട്?
കോവിഡ് ഭേദമായവർക്ക് ഒരു ഡോസ് വാക്‌സീൻ മാത്രം നൽകുന്നത് പരിഗണിക്കാവുന്നതാണെന്ന് വാക്‌സീൻ വികസിപ്പിച്ച ശാസ്ത്രജ്ഞൻ മനോരമ ന്യൂസിനോട്. ഒരുഡോസ് കൊണ്ടുതന്നെ ഈ വിഭാഗക്കാർക്ക് പ്രതിരോധശേഷി ഉറപ്പാക്കാനാകുമെന്ന ഐസിഎംആർ പഠനഫലം പ്രതീക്ഷ നൽകുന്നതാണെന്നും ഓക്‌സ്ഫഡ് കോവിഡ് ട്രയല്‍ ഗ്രൂപ്പ് റിസര്‍ച്ച് ഫാര്‍മസിസ്റ്റ് മോൻസി മാത്യു പറഞ്ഞു. കോവിഡ് ഭേദമായവർക്ക് വാക്‌സീൻ സ്വീകരിക്കാനുള്ള ഇടവേള ഉയർത്തുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം അറിയിച്ചു. രമ്യ രവീന്ദ്രന്‍റെ റിപ്പോര്‍ട്ട്