കാതോലിക്ക ബാവയുടെ ആരോഗ്യനില അതീവ ഗുരുതരം

0

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരാമാധക്ഷ്യന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. ക്യാന്‍സര്‍ ബാധിതനായ അദ്ദേഹത്തെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ പത്തനംതിട്ട പരുമല സെന്‍റ് ഗ്രിഗോറിയസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

രണ്ട് വര്‍ഷത്തിലേറെയായി അദ്ദേഹം ശ്വാസകോശ അര്‍ബുദം ബാധിച്ച്‌ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാര്‍ച്ച്‌ മാസമാണ് കോവിഡ് ബാധിച്ചത്. കോവിഡ് മുക്തനായെങ്കിലും ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ആരോഗ്യനില വഷളായത്. ഏതാനും ദിവസങ്ങളായി വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് ചികിത്സയില്‍ കഴിയുന്നത്.

ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. സഭയിലെ മറ്റു പ്രമുഖരും ആശുപത്രിയിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു. അതേസമയം, ഓര്‍ത്തഡോക്സ് സഭയുടെ അടിയന്തര സിനഡ് യോഗം പുരോഗമിക്കുകയാണ്. ഇതിനു പിന്നാലെ അദ്ദേഹത്തിന്‍റെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ സഭാനേതൃത്വം ഔദ്യോഗികമായി പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.

You might also like