TOP NEWS| മമതയ്ക്ക് അഞ്ച് ലക്ഷം പിഴയിട്ടു: ശിക്ഷ വിധിച്ച ജഡ്ജി കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറി
കൊൽക്കത്ത: നന്ദിഗ്രാം തിരഞ്ഞെടുപ്പ് കേസിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് അഞ്ചുലക്ഷം രൂപ പിഴ വിധിച്ച് കൽക്കത്ത ഹൈക്കോടതി. പിഴ ശിക്ഷ വിധിച്ചതിന് പിന്നാലെ കേസ് പരിഗണിച്ച ജസ്റ്റിസ് കൗശിക് ചന്ദ കേസിൽ നിന്ന് പിന്മാറുകയും ചെയ്തു. ഭിന്ന താത്പര്യമുള്ളതിനാൽ കേസ് കേൾക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗശിക് ചന്ദ പിന്മാറണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു.