TOP NEWS| ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ നടുക്കം അറിയിച്ച് ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും

0

 

ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ നടുക്കം അറിയിച്ച് ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും

ജനീവ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തീവ്രവാദക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ജസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമി കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും നടുക്കവും ദുഃഖവും രേഖപ്പെടുത്തി. എണ്‍പത്തിനാലുകാരനായ വൈദികന്റെ മരണം വളരെ ദുഃഖമുളവാക്കുന്നതായി യുഎന്‍ മനുഷ്യാവകാശ കമ്മീഷണര്‍ മിഷേല്‍ ബാഷ്ലെറ്റിന്റെ വക്താവ് ലിസ് തൊറോസെല്‍ പറഞ്ഞു. ഫാ. സ്റ്റാന്‍ സ്വാമിക്കെതിരേ ഇന്ത്യന്‍ സര്‍ക്കാര്‍ ചുമത്തിയ കുറ്റങ്ങള്‍ വ്യാജമാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കാര്യങ്ങള്‍ക്കായുള്ള പ്രത്യേക ഉപദേശക മേരി ലോലര്‍ പ്രതികരിച്ചു.

You might also like