TOP NEWS| ഇന്ധന വിലയിൽ പ്രതിഷേധം; 40 കിലോമീറ്റർ സൈക്കിൾ ചവിട്ടി നിയമസഭയിലെത്തി ബംഗാൾ മന്ത്രി
ഇന്ധന വിലയിൽ വന്ന വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് നിയമസഭയിലേക്ക് സൈക്കിൾ ചവിട്ടി എത്തി ബംഗാൾ മന്ത്രി. തൃണമൂൽ കോൺഗ്രസ് മന്ത്രിയായ ബെച്ചറാം മന്നയാണ് നിയമസഭയിലേക്ക് സൈക്കിളിൽ എത്തിയത്. സിംഗൂരിലെ വീട്ടിൽ നിന്ന് കൊൽക്കത്തയിലെ നിയമസഭാ മന്ദിരത്തിലേക്ക് 40 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് മന്ത്രി എത്തിയത്. ബംഗാൾ നിയമസഭയിൽ ബജറ്റ് സമ്മേളനം തുടരുകയാണ്.