BREAKING// കേരളത്തിൽ 14 പേര്‍ക്കു കൂടി സിക്ക വൈറസ്; ഭൂരിഭാഗവും ആരോഗ്യപ്രവര്‍ത്തകർ, രോഗബാധിതരുടെ എണ്ണം 15 ആയി

0

 

കേരളത്തിൽ 14 പേര്‍ക്കു കൂടി സിക്ക വൈറസ്; ഭൂരിഭാഗവും ആരോഗ്യപ്രവര്‍ത്തകർ, രോഗബാധിതരുടെ എണ്ണം 15 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 15 ആയി. ഭൂരിഭാഗവും ആരോഗ്യപ്രവര്‍ത്തകരാണ്.
എല്ലാവരും തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ താമസക്കാരാണ്. ആരോഗ്യമന്ത്രി വിളിച്ച ഡിഎംഒമാരുടെ യോഗം ഉടന്‍.

ഡെങ്കി, ചിക്കുൻ‌ ഗുനിയ വൈറസുകൾ‌ പകരുന്ന അതേ ഇനമായ ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുക് പരത്തുന്ന രോഗമാണ് സിക്ക വൈറസ്. സിക്ക വൈറസ് ആദ്യം തിരിച്ചറിഞ്ഞത് 1947 ൽ ഉഗാണ്ടയിലെ കുരങ്ങുകളിൽ, പക്ഷേ ഇത് ആഫ്രിക്ക, ഏഷ്യ, പസഫിക് ദ്വീപുകൾ, തെക്ക്, മധ്യ അമേരിക്ക എന്നിവിടങ്ങളിലെ ആളുകളെ ബാധിച്ചു.

പനി, ചുവന്ന പാടുകൾ, തലവേദന, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഗര്‍ഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകും. ഗര്‍ഭകാലത്തുള്ള സങ്കീര്‍ണതയ്ക്കും ഗര്‍ഭഛിത്രത്തിനും കാരണമായേക്കാം. കുട്ടികളിലും മുതിര്‍ന്നവരിലും സിക്ക ബാധ

You might also like