ലോകം മുഴുവനും പ്രശസ്തനായ ആയു‍ര്‍വേദ ഭിഷ​ഗ്വരന്‍ ഡോ.പി.കെ.വാര്യ‍ര്‍ അന്തരിച്ചു.

0

കോട്ടക്കല്‍: ലോകം മുഴുവനും പ്രശസ്തനായ ആയു‍ര്‍വേദ ഭിഷ​ഗ്വരന്‍ ഡോ.പി.കെ.വാര്യ‍ര്‍ അന്തരിച്ചു. രാജ്യത്തെ തന്നെ ഏറ്റവും പ്രശസ്തമായ ആയുര്‍വേദ ചികിത്സാ സ്ഥാപനമായ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്നു. ജൂണ്‍ എട്ടിനാണ് അദ്ദേഹത്തിന്‍്റെ നൂറാം പിറന്നാള്‍ ആഘോഷിച്ചത്. ജന്മദിനം ആഘോഷിക്കുന്ന സമയം ഡോ.പി.കെ വാര്യര്‍ കൊവിഡ് ബാധിതനായിരുന്നു. പിന്നീട് അദ്ദേഹം കൊവിഡ് മുക്തി നേടിയെങ്കിലും മൂത്രത്തിലെ അണുബാധയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരിന്നു. ബുധനാഴ്ച ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തെങ്കിലും ഞായറാഴ്ച ഉച്ചയ്ക്ക് 12.25-ഓടെ മരണം സംഭവിക്കുകയായിരുന്നു.

പ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരുമടക്കം വിവിഐപികള്‍ ഡോ.പി.കെ.വാര്യരുടെ കോട്ടക്കലിലേക്ക് എത്തിയിരുന്നു. മലപ്പുറം ജില്ലയിലെ കോട്ടക്കലിനെ ആ​ഗോളപ്രശസ്തമായ ആയു‍ര്‍വേദ പോയിന്‍്റാക്കി മാറ്റിയതില്‍ അദ്ദേഹം നി‍ര്‍ണായക പങ്ക് തന്നെ വഹിച്ചിരുന്നു. ആര്യവൈദ്യശാലയുടെ സ്ഥാപകനായ ഡോ.പി.എസ്.വാര്യരുടെ അനന്തരവനായ പി.കെ.വാര്യ‍ര്‍ അമ്മാവന്‍ തുടങ്ങിവച്ച സ്ഥാപനത്തെ അന്താരാഷ്ട്ര തലത്തിലേക്ക് വള‍ര്‍ത്തി എടുക്കുകയായിരുന്നു .

You might also like