TOP NEWS| കൊവാക്സീന് അനുമതി നൽകുന്ന കാര്യം ലോകാരോഗ്യ സംഘടന ആറാഴ്ചക്കുള്ളിൽ തീരുമാനിക്കും
ദില്ലി: ഭാരത് ബയോടെക്കിന്‍റെ കോവാക്സിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടന ആറാഴ്ചയ്ക്കകം തീരുമാനമെടുക്കും. നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും നാല് മുതല്‍ ആറ് ആഴ്ചയ്ക്കുളളില്‍ തീരുമാനമെടുക്കുമെന്നും ലോകാരോഗ്യ സംഘടന ചീഫ് സയന്‍റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥന്‍ അറിയിച്ചു.