TOP NEWS| ഗൾഫ് രാജ്യങ്ങളിലെ യാത്രാവിലക്ക്: സമ്മര്‍ദനീക്കവുമായി ഇന്ത്യ
ഗൾഫ് രാജ്യങ്ങളിലേക്ക് മാസങ്ങളായി തുടരുന്ന യാത്രാവിലക്ക് നീക്കിക്കിട്ടാന്‍ ഇന്ത്യ നയതന്ത്ര സമ്മർദം ശക്തമാക്കി. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യം ഗൾഫ് രാജ്യങ്ങളെ അറിയിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അംബാസഡർമാരെ ചുമതലപ്പെടുത്തി. വാക്സിൻ സ്വീകരിച്ച പ്രവാസികളെ ഉടൻ ഗൾഫില്‍ വരാൻ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും.