TOP NEWS| അധികാരം ലഭിച്ചാൽ പ്രതിമാസം 300 യൂനിറ്റ് വൈദ്യുതി സൗജന്യം, പവർകട്ടുണ്ടാകില്ല; ഉത്തരാഖണ്ഡിലും വമ്പൻ വാഗ്ദാനങ്ങളുമായി കെജ്രിവാൾ

0

 

പഞ്ചാബിനും ഗുജറാത്തിനും പിറകെ ഉത്തരാഖണ്ഡിലും അധികാരം പിടിക്കാനുള്ള തന്ത്രങ്ങൾ പയറ്റി ആം ആദ്മി പാർട്ടി. അടുത്ത വർഷം ആദ്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡിൽ വമ്പൻ വാഗ്ദാനങ്ങളാണ് ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചിരിക്കുന്നത്.

അധികാരത്തിൽ വന്നാൽ ഓരോ കുടുംബത്തിനും പ്രതിമാസം 300 യൂനിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്നാണ് ആദ്യത്തെ പ്രഖ്യാപനം. കർഷകർക്ക് സമ്പൂർണമായി സൗജന്യ വൈദ്യുതി നൽകുമെന്നും പഴയ വൈദ്യുതി ബില്ലുകൾ എഴുതിത്തള്ളുമെന്നും വാഗ്ദാനമുണ്ട്. പവർകട്ട് ഒഴിവാക്കും.

You might also like