TOP NEWS| “പഞ്ചസാരയില്‍ പൊതിഞ്ഞ വിഷം”: ഭ്രൂണഹത്യയെ മഹത്വവത്ക്കരിച്ച സാറാസിനെതിരെ പ്രതിഷേധം കനക്കുന്നു

0

 

“പഞ്ചസാരയില്‍ പൊതിഞ്ഞ വിഷം”: ഭ്രൂണഹത്യയെ മഹത്വവത്ക്കരിച്ച സാറാസിനെതിരെ പ്രതിഷേധം കനക്കുന്നു

കൊച്ചി: കരിയര്‍ പടുതുയര്‍ത്താന്‍ ഭ്രൂണഹത്യ നടത്തുന്ന പ്രമേയവുമായി പുറത്തിറങ്ങിയ മലയാള ചലച്ചിത്രം സാറാസിനെതിരെ പ്രതിഷേധം കനക്കുന്നു. സിനിമയ്ക്കെതിരെ ക്രിസ്ത്യന്‍ പ്രോലൈഫ് സംഘടനകള്‍ക്ക് പുറമേ ജാതിമതഭേദമന്യേ നിരവധി പ്രേക്ഷകരാണ് രംഗത്തെത്തി കൊണ്ടിരിക്കുന്നത്. ‘പഞ്ചസാരയില്‍ പൊതിഞ്ഞ വിഷം’ എന്നാണ് നിരവധി പേർ സിനിമയ്ക്ക് നൽകിയ വിശേഷണം. സ്വന്തം കരിയറിന് വേണ്ടി കുഞ്ഞിനെ ഉദരത്തിൽ വച്ചു തന്നെ കൊല്ലുന്ന നായികയെ മഹത്വവത്ക്കരിക്കുന്നത് വഴി പെണ്‍കുട്ടികളുടെ ഇടയില്‍ വലിയ തെറ്റിദ്ധാരണ പടര്‍ത്താന്‍ സാറാസ് പോലുള്ള സിനിമകള്‍ കാരണമാകുമെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. ‘സാറാസ്’ സിനിമ സമൂഹത്തിന് നല്കുന്ന തെറ്റായ സന്ദേശത്തിനെതിരെ പ്രതിഷേധവുമായി യുവതീയുവാക്കള്‍ തന്നെ രംഗത്തെത്തുണ്ടെന്നതും ശ്രദ്ധേയമാണ്.

You might also like