TOP NEWS| 16 ലക്ഷം കിലോമീറ്റര്‍ വേഗതയില്‍ സൗരക്കാറ്റ് ഭൂമിയിലേക്ക്; മൊബൈല്‍ സിഗ്നലുകള്‍ തടസപ്പെട്ടേക്കും

0

 

മണിക്കൂറില്‍ 16 ലക്ഷം കിലോമീറ്റർ വേഗത്തില്‍ ശക്തിയേറിയ സൗരക്കാറ്റ് ഭൂമിയോടടുക്കുന്നതായി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. കാറ്റ് ഇന്ന് ഭൂമിയിലെത്തിയേക്കുമെന്നാണ് നാസയുടെ മുന്നറിയിപ്പ്. കാറ്റിന്‍റെ വേഗം കൂടാന്‍ സാധ്യതയുണ്ടെന്നും ഇത് ഉപഗ്രഹസിഗ്നലുകളെ തടസ്സപ്പെടുത്തിയേക്കുമെന്നും നാസ അറിയിച്ചു.

സൂര്യന്റെ അന്തരീക്ഷത്തിൽനിന്ന്‌ ഉത്ഭവിച്ച കാറ്റ് ഭൂമിയുടെ കാന്തികമണ്ഡലത്തിന്‍റെ ആധിപത്യമുള്ള ബഹിരാകാശമേഖലയെ സാരമായി ബാധിക്കുമെന്നാണ് സ്പേസ്‌വെതർ ഡോട്ട്കോം എന്ന വെബ്സൈറ്റ് വ്യക്തമാക്കുന്നത്. ദക്ഷിണ, ഉത്തര ധ്രുവങ്ങളിൽ സൗരക്കാറ്റ് ഭംഗിയേറിയ മിന്നൽപ്പിണരുകളുണ്ടാക്കും. ഈ മേഖലയ്ക്കടുത്തു കഴിയുന്നവർക്ക് രാത്രിയിൽ നോർത്തേൺ ലൈറ്റ് അഥവാ അറോറ എന്ന പ്രതിഭാസം കാണാനും സാധിക്കും.

You might also like