ബ്രദർ സോണി വർഗീസ് കുവൈറ്റിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0

 

ബ്രദർ സോണി വർഗീസ് കുവൈറ്റിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.Ȳ

കുവൈറ്റ് : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഫുൾ ഗോസ്പൽ കുവൈറ്റ്‌ സഭാംഗവും, തിരുവനന്തപുരം കൈതമുക്കിൽ കൃപ ഭവനത്തിൽ ശ്രീ ചാക്കോ വർഗീസിന്റെയും, ശ്രീമതി മറിയാമ്മ വർഗീസിന്റെയും മകൻ ബ്രദർ സോണി വർഗീസ് (42 വയസ്സ്) ജൂലൈ 12 തിങ്കളാഴ്ച്ച കർത്താവിൽ നിദ്ര പ്രാപിച്ചു. ചില ദിവസങ്ങളായി കോവിഡ് ബാധിച്ച് ശാരീരിക സൗഖ്യമില്ലാതെ അൽ റാസി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. അൽറായി MEBST കമ്പനി ജീവനക്കാരനായിരുന്നു. നല്ലൊരു ഗിറ്റാറിസ്റ്റ് ആയിരുന്ന ബ്രദർ സോണി വർഗീസ് കുവൈറ്റിലെ ആത്മീയ പ്രവർത്തനങ്ങളിൽ സജീവ സാനിധ്യമായിരുന്നു.

ഭാര്യ : സിസ്റ്റർ രുത്ത്. മക്കൾ : അബിഗയിൽ, അനബൽ, അലിഷ. സംസ്കാരം ജൂലൈ 13 ചൊവ്വാഴ്ച്ച കുവൈറ്റിൽ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന ക്യടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

You might also like