TOP NEWS| എണ്ണ വില സ്ഥിരതക്കായി ഉത്പാദക രാഷ്ട്രങ്ങള്‍ സഹകരിച്ചു പ്രവർത്തിക്കണമെന്ന് സൗദിയും ഒമാനും
എണ്ണവിലയിൽ സ്ഥിരതക്കായി ഉത്പാദക രാഷ്ട്രങ്ങള്‍ കൂട്ടായും സഹകരിച്ചു പ്രവർത്തിക്കണമെന്ന് സൗദിയും ഒമാനും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സൗദിയിലെത്തിയ ഒമാൻ ഭരണാധികാരിയുമായുള്ള ചർച്ചക്ക് ശേഷമായിരുന്നു ഇരുരാജ്യങ്ങളുടേയും പ്രസ്താവന. എണ്ണ വിതരണ നിയന്ത്രണക്കാര്യത്തിൽ തീരുമാനം വൈകുന്നതിനിടെയാണ് ഇരു രാജ്യങ്ങളുടെയും പ്രസ്താവന. സന്ദർശനം പൂർത്തിയാക്കി ഒമാൻ ഭരണാധികാരി സൗദിയിൽ നിന്നും മടങ്ങി.