TOP NEWS| ഗൾഫിലെ കോവിഡ്​ മരണത്തിന്‍റെ കണക്കെടുപ്പ്: തണുത്ത നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍

0

 

ഗൾഫിൽ കോവിഡ്​ ബാധിച്ചു മരിച്ച മലയാളികളുടെ കുടുംബത്തെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കം മന്ദഗതിയിൽ. വിവരശേഖരണം ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഇക്കാര്യത്തിൽ യോജിച്ച നടപടികൾ കൈക്കൊള്ളണമെന്ന്​പ്രവാസി കൂട്ടായ്​മകൾ ആവശ്യപ്പെട്ടു.

കോവിഡ്​ ബാധിച്ചു മരണപ്പെട്ട ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക്​ അർഹമായ സഹായധനം അനുവദിക്കണമെന്ന്​ സുപ്രീം കോടതി നിർദേശിച്ചിരുന്നു. യു.എ.ഇ ഉൾപ്പെടെ ഗൾഫ്​ നാടുകളിൽ നൂറുകണക്കിന്​ മലയാളികളാണ്​ കോവിഡ്​ ബാധിച്ചു മരിച്ചത്​. ഇവരിൽ പലരുടെയും കുടുംബം ദുരിതപൂർണമായ അവസ്​ഥയിലാണ്​.

You might also like